Kerala
ആലപ്പുഴയിൽ പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു
ആലപ്പുഴ പാണാവള്ളിയിൽ പ്രഭാതസവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് കോൺഗ്രസ് നേതാവ് മരിച്ചു. പാണാവള്ളി സ്വദേശി എംആർ രവിയാണ് മരിച്ചത്. കുഞ്ചരം ഭാഗത്ത് വെച്ചാണ് അപകടം.
റോഡിലൂടെ നടക്കുകയായിരുന്ന രവിയെ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ ഡിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്.
കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും