സിസിടിവി ദൃശ്യങ്ങളിൽ അക്രമി പതിഞ്ഞിട്ടില്ല; സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹതയേറുന്നു. സംഭവം നടക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഫ്‌ളാറ്റിലേക്ക് ആരും പ്രവേശിച്ചതായി പോലീസിന് കണ്ടെത്താനായില്ല. അക്രമി വീട്ടിനുള്ളിൽ നേരത്തെ നിലയുറപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ ഫ്‌ളാറ്റിൽ വെച്ച് സെയ്ഫ് അലി ഖാന് കുത്തേൽക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുള്ള മൽപ്പിടിത്തത്തിൽ സെയ്ഫിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് വിവരം. ഇത് മോഷണശ്രമം തന്നെയാണോയെന്ന കാര്യത്തിലും ഇതുവരെ പോലീസിന് വ്യക്തത കിട്ടിയിട്ടില്ല
ആറോളം കുത്തുകളാണ് സെയ്ഫ് അലി ഖാനേറ്റത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ രണ്ട് മുറിവുകൾ ഗുരുതരമായിരുന്നു. താരത്തെ അടിയന്തര ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു. മുംബൈ ലീലാവതി ആശുപത്രിയിലാണ് താരമുള്ളത്.