ചോദ്യപേപ്പര്‍ വിവാദമടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇക്കുറിയും നീറ്റ് പരീക്ഷ ഓണ്‍ലൈനില്‍ നടത്തില്ലെന്ന് എന്‍ ടി എ. പെന്‍ ആന്‍ഡ് പേപ്പര്‍ മോഡില്‍ ഒഎംആര്‍ രീതിയില്‍ പരീക്ഷ നടത്താനാണ് തീരുമാനം. ഒരു ദിവസം ഒരു ഷിഫ്റ്റിലാകും പരീക്ഷ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്സിഅറിയിച്ചു.
ദേശീയ മെഡിക്കല്‍ കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനം.2025 ലെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ ഏതു മോഡില്‍ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങള്‍ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഒടിപി അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിനായി തങ്ങളുടെ ആധാര്‍ സാധുവായ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളോട് ഏജന്‍സി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അപേക്ഷകര്‍ അവരുടെ പത്താം ക്ലാസ് മാര്‍ക്ക്ഷീറ്റ്/പാസിങ് സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് ആധാറില്‍ അവരുടെ യോഗ്യതാപത്രങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.