Kerala

അന്‍വറിന് ഇനി പോലീസ് സുരക്ഷ ഇല്ല; എല്ലാവരെയും പിന്‍വലിച്ചു

എം എല്‍ എ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് നടപടി

സി പി എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും യുദ്ധപ്രഖ്യാപനം നടത്തി എംഎല്‍എ സ്ഥാനം രാജിവെച്ച പിവി അന്‍വറിനുള്ള അധിക പൊലീസ് സുരക്ഷ പിന്‍വലിച്ചു. എടവണ്ണ ഒതായിയിലെ അന്‍വറിന്റെ വീടിനു മുന്നിലുള്ള പൊലീസ് പിക്കറ്റ് പോസ്റ്റും ഒഴിവാക്കി. ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു ഓഫിസറടക്കം നാല് പൊലീസുകാരെയും രണ്ട് അധിക ഗണ്‍മാന്മാരെയുമാണ് പിന്‍വലിച്ചത്. നേരത്തേ അന്‍വറിന്റെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് ഗണ്‍മാന്‍മാര്‍ തുടരും.

ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും കൂടുതല്‍ പൊലീസ് സംരക്ഷണം വേണമെന്നും കാണിച്ച് പിവി അന്‍വര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ് പ്രകാരമാണ് കഴിഞ്ഞ സെപ്റ്റംബര്‍ 29 മുതല്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, അടുത്തിടെ വനംവകുപ്പ് ഓഫീസിന് നേരെ നടന്ന ആക്രമണ സംഭവങ്ങളെ തുടര്‍ന്ന് അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും എം എല്‍ എ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സുരക്ഷ പിന്‍വലിക്കാന്‍ പോലീസ് സേന തീരുമാനിച്ചത്.

Related Articles

Back to top button
error: Content is protected !!