Kerala
താമരശ്ശേരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
കോഴിക്കോട് താമരശേരി ഓടക്കുന്നിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കാർ ഡ്രൈവർ മരിച്ചു. എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് ആണ് മരിച്ചത്. 12 പേർക്ക് പരുക്കേറ്റു.
ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം.ലോറിയെ മറികടന്ന് എത്തിയ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ ഡ്രൈവർ തിരികെ കയറി ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തുകയായിരുന്നു.
ഇതിനാൽ വലിയ ദുരന്തം ഒഴിവായി. ഇരുവാഹനങ്ങൾക്കും ഇടയിൽപ്പെട്ട് കാർ പൂർണമായി തകർന്നു.