Kerala
നിയമസഭാ സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കമാകും
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനത്തിന് തുടക്കമാകുക. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനർനിർമാണത്തിന് പ്രസംഗത്തിൽ മുൻഗണനയുണ്ടാകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനത്തിന് സാധ്യതയുണ്ട്
വിസി നിയമനത്തിൽ മാറ്റം നിർദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമർശിക്കാൻ സാധ്യതയുണ്ട്. ഗവർണറായി രാജേന്ദ്ര ആർലേക്കർ ചുമതലയേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ്.
കഴിഞ്ഞ ദിവസം സ്പീക്കർ എഎൻ ഷംസീർ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപനത്തിന് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് ബജറ്റ് അവതരണം.