Kerala
പത്തനംതിട്ടയിൽ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; മുപ്പത് വിദ്യാർഥികൾക്ക് പരുക്കേറ്റു
പത്തനംതിട്ടയിൽ വിനോദയാത്രയ്ക്ക് പോല ബസ് മറിഞ്ഞ് മുപ്പത് വിദ്യാർഥികൾക്ക് പരുക്കേറ്റു. കടമ്പനാട് കല്ലുകുഴിയിലാണ് അപകടമുണ്ടായത്. വാഗമണിലേക്ക് ടൂർ പോയ കൊല്ലം ഫാത്തിമ മാതാ കോളേജിലെ വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ 6.30ഓടെയായിരുന്നു അപകടം. 44 പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്. കല്ലുകുഴി ജംഗ്ഷനിൽ വളവ് തിരിയവെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.