നിയമസഭയിലേക്ക് പോകണമെന്ന് ഉമാ തോമസ്; ഇപ്പോള്‍ ഡോക്ടര്‍മാര്‍ പറയുന്നത് കേള്‍ക്കൂവെന്ന് മുഖ്യമന്ത്രി; എം എല്‍ എയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പിണറായി
നാടൊന്നാകെ ഉമാ തോമസിന്റെ കൂടെയുണ്ടായിരുന്നു
നൃത്ത പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എം എല്‍ എ ഉമാ തോമസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് മുഖ്യ മന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പോരിനും നിലപാടിനും അപ്പുറമാണ് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളുമെന്നും വ്യക്തമാക്കുന്ന സന്ദര്‍ശനമായിരുന്നു ഇത്. പരസ്പരം വണങ്ങിയും സൗഹൃദം പങ്കുവെച്ചും ഇരുവരും ഏറെ സമയം ചെലവഴിച്ചു.
. ‘ഒരുപാട് സന്തോഷം’ എന്നു പറഞ്ഞാണ് ഉമ തോമസ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് മുഖ്യമന്ത്രിയോട് നന്ദി പറഞ്ഞപ്പോള്‍ ഇതു തന്റെ കടമയാണെന്നായിരുന്നു മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമ തോമസ് പറഞ്ഞു. നാടൊന്നാകെ ഒപ്പമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.നിയമസഭയില്‍ പോകാനുള്ള എംഎല്‍എയുടെ താല്‍പര്യം ഡോക്ടര്‍ മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍, ‘ഇപ്പോള്‍ ഇവര്‍ പറയുന്നതനുസരിക്കൂ ബാക്കി ഇത് കഴിഞ്ഞിട്ട് നോക്കാം’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാല് മിനിറ്റോളം സന്ദര്‍ശനം നീണ്ടുനിന്നു.
ഡോക്ടര്‍മാരോടും മുഖ്യമന്ത്രി എംഎല്‍എയുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. മക്കളായ വിവേകും വിഷ്ണുവും ഉമ തോമസിനൊമുണ്ടായിരുന്നു.ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായതോടെ നിരവധി പേരാണ് ഉമ തോമസിനെ ആശുപത്രിയില്‍ കാണാനെത്തുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ മന്ത്രി ആര്‍. ബിന്ദുവിനോട് എംഎല്‍എ വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.