Kerala
വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു; തീ പടർന്നത് അടുപ്പിൽ നിന്നെന്ന് സംശയം
കോട്ടയം വൈക്കത്ത് വീടിന് തീപിടിച്ച് വയോധിക മരിച്ചു. ഇടയാളം കൊല്ലന്താനത്ത് മേരിയാണ്(75) മരിച്ചത്. അടുപ്പിൽ നിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11 മണിയോടെ വീട്ടിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികൾ ഓടിയെത്തിയിരുന്നു. തീയണക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒടുവിൽ ഫയർഫോഴ്സും വൈക്കം പോലീസുമെത്തിയാണ് തീയണച്ചത്. മേരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.