ഹണി റോസിന്റെ പരാതി: രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്
ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതിയിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പോലീസിന് കേസ് എടുക്കാൻ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തിൽ കൂടുതൽ നിയമോപദേശം തേടും.
കഴിഞ്ഞ ദിവസം ഹൈക്കോടതി സെൻട്രൽ പോലീസിനോട് നിലപാട് തേടിയിരുന്നു. എന്നാൽ കേസെടുക്കാൻ വകുപ്പുകളില്ലെന്നായിരുന്നു പോലീസ് കോടതിയിൽ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസിൽ തുടർനടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്റെ പരാതി. കൂടാതെ തൃശൂർ സ്വദേശി സലിമും രാഹുലിനെതിരെ പരാതി നൽകിയിരുന്നു. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തതെന്നാണ് രാഹുൽ ഈശ്വർ വാദിച്ചത്.