റിങ്കു സിംഗുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ല; ആലോചന വന്നതേയുള്ളുവെന്ന് പ്രിയയുടെ പിതാവ്
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന വാർത്ത തള്ളി പ്രിയയുടെ പിചതാവ് തുഫാനി സരോജ്. റിങ്കുവിന്റെ കുടുംബത്തിൽ നിന്ന് ആലോചന വന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും തുഫാനി സരോജ് പ്രതികരിച്ചു
മൂത്ത മരുമകനുമായാണ് റിങ്കുവിന്റെ കുടുംബം വിവാഹക്കാര്യം സംസാരിച്ചതെന്നും തുഫാനി പറഞ്ഞു. യുപിയിൽ നിന്നുള്ള എംപിയാണ് പ്രിയ സരോജ്. 25കാരിയായ പ്രിയ ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയാണ്. അതേസമയം മൂന്ന് തവണ എംപിയും നിലവിൽ എംഎൽഎയുമാണ് തുഫാനി സരോജ്.
ഇന്നലെയാണ് റിങ്കു സിംഗും പ്രിയ സരോജും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാർത്ത വന്നത്. ഐപിഎല്ലിൽ ഇത്തവണ 13 കോടി രൂപ നൽകിയാണ് റിങ്കു സിംഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും റിങ്കു ഇടം നേടിയിട്ടുണ്ട്.