Oman
ജോലി അന്വേഷിച്ചെത്തിയ ചിറ്റാര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതത്താല്‍ മരിച്ചു
മസ്‌കത്ത്: ജോലി അന്വേഷണത്തിനായി ഒമാനില്‍ എത്തിയ ചിറ്റാര്‍ സ്വദേശി ഹൃദയാഘാതത്താല്‍ മരിച്ചു. നീലിപ്പിലാവ് താഴത്തേതില്‍ ശശി(58) ആണ് ഹൃദയാഘാതത്താല്‍ മരിച്ചത്. അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
16 ദിവസം മുന്‍പാണ് ശശി ഒമാനിലേക്ക് എത്തിയത്. മരണ വിവരം അറിഞ്ഞ് ദുബൈയില്‍ ജോലി ചെയ്യുന്ന ഭാര്യ സ്മിതയും മകന്‍ ശറത്തും ഒമാനിലേക്ക് എത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.