National
അർജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതി കുറ്റക്കാരനെന്ന് കോടതി
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതി ഡോക്ടറെ ആക്രമിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞതായി സീൽദ അഡീഷണൽ ജില്ലാ സെഷൻസ് കോടതി പറഞ്ഞു
ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു സഞ്ജയ് റോയ്. സുപ്രീം കോടതിയും ഹൈക്കോടതിയും ഇടപെട്ട കേസിൽ കൊലപാതകം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറയുന്നത്. ഡോക്ടറുടെ കൊലപാതകത്തിൽ കൊൽക്കത്തിൽ ആരംഭിച്ച പ്രതിഷേധം രാജ്യമെമ്പാടും വ്യാപിച്ചിരുന്നു
അതേസമയം കൊൽക്കത്ത മുൻ പോലീസ് കമ്മീഷണർ വിനീത് ഗോയൽ അടക്കമുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് പ്രതി ആരോപിച്ചിരുന്നു. ഇതിൽ ബംഗാൾ ഗവർണർ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ടും തേടിയിരുന്നു.