Kerala

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം; ജില്ലയിൽ ജാഗ്രതാ നിർദേശം

[ad_1]

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയതായി സംശയം. വണ്ടാനത്തെ ഒരു ബാറിലെ സിസിടിവിയിലാണ് ബണ്ടി ചോറിനോട് സാദൃശ്യമുള്ളയാളുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ് പൊലീസ്.

എടിഎമ്മുകളും അടഞ്ഞുകിടക്കുന്ന വീടുകളും മറ്റ് സ്ഥാപനങ്ങളും നിരീക്ഷിക്കാൻ എല്ലാ സ്റ്റേഷനുകളിലും നിർദേശം ലഭിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടേതാണ് നിർദേശം. തിങ്കളാഴ്ചയിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇയാൾ പതിഞ്ഞിരിക്കുന്നത്. ബാറിലെത്തി ബിയർ കുടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാൾ ഇപ്പോൾ അമ്പലപ്പുഴ ഭാഗത്തുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. 

വലിയ വീടുകളിലും അതീവ സുരക്ഷാ മുൻകരുതലുകളുള്ള സ്ഥാപനങ്ങളിലും കയറി ആഢംബര വസ്തുക്കൾ മോഷ്ടിക്കുന്ന ബണ്ടി ചോർ 2013 ൽ കേരള പൊലീസിന്റെ പിടിയിലായിരുന്നു. 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം 2023ലാണ് ഇയാൾ പുറത്തിറങ്ങിയത്. ദേവീന്ദർ സിംങ് എന്നാണ് ബണ്ടി ചോറിന്റെ യഥാർത്ഥ പേര്. 44 കാരനായ ഇയാളെ രാജ്യാന്തര മോഷ്ടാവായാണ് കണക്കാക്കുന്നത്. 500 ലേറെ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.



[ad_2]

Related Articles

Back to top button