Novel

അപരിചിത : ഭാഗം 24

എഴുത്തുകാരി: മിത്ര വിന്ദ

അന്ന് രണ്ടാംശനി ആയതിനാൽ പ്രതാപൻ കോടതിയിൽ പോയിരുന്നില്ല.

അയാളും ആര്യയും കൂടി എന്തൊക്കെയോ ചെടികൾ പറിച്ചു നടുകയും കളകൾ ഒക്കെ മാറ്റുകയും ആണ്…

അവർ ചെയുന്ന ഓരോ പ്രവർത്തിയും ജനാലയിൽ നോക്കി നിൽക്കുകയാണ് മേഘ്‌ന.

കാലുകൾ കുഴയുന്നത് പോലെ തോന്നി അവൾക്ക്..

അവൾ പതിയെ കട്ടിലിൽ പോയി കിടന്നു.

ഇന്നലെ ഉറങ്ങാഞ്ഞത് കൊണ്ട് കണ്ണുകൾ അടഞ്ഞു പോയത് അവൾ അറിഞ്ഞില്ലാ.

മോളേ…. ഇതെന്താ കുട്ടി നിനക്ക് പറ്റിയത്, ന്റെ മോൾക്ക് കുഴപ്പം ഒന്നുമില്ലലോ..അമ്മ തന്നെ കെട്ടിപിടിച്ചു ഇരുന്നു കരയുകയാണ്

അമ്മേ…. അവൾ അലറി വിളിച്ചു കൊണ്ട് ചാടി എഴുനേറ്റു.

അവൾ വിങ്ങി കരയുവാൻ തുടങ്ങി.

എത്ര നിയന്ത്രിച്ചിട്ടും അവളുടെ സങ്കടം അണപൊട്ടി ഒഴുകി.

എന്തിനാണ് അമ്മേ എനിക്ക് ദൈവം ഇങ്ങനെ ഒരു വിധി തന്നത് .അവൾ വിങ്ങി പൊട്ടുകയാണ്.

അമ്മയും താനും ഡാഡിയും ആയി നിൽക്കുന്ന ഓരോ ഫോട്ടോസ് എടുത്തു അവൾ നോക്കി.

അതും നെഞ്ചിൽ ചേർത്തു അവൾ കരഞ്ഞു.

മേഘ്‌ന……. മുത്തശ്ശി തൊട്ടു പിന്നിൽ നിൽക്കുന്നു.

എന്താ കുട്ടി…. അവർ അവളുടെ കൈയിൽ പിടിച്ചു.

എന്തിനാണ് മോൾ കരയുന്നത്.

മുത്തശ്ശിയെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.

ഉണ്ടായ സംഭവങ്ങൾ എല്ലാം അവൾ മുത്തശ്ശിയോട് പറഞ്ഞു.

ശ്രീഹരി…. ശ്രീഹരി… പാവം ആണ്. അയാൾ ഒരു തെറ്റും ഈ കുടുംബത്തോട് കാണിച്ചിട്ടില്ല മുത്തശ്ശി…. അവൾ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.

എന്റെ കുട്ടി….. ഞാൻ എന്തൊക്കെ ആണ് ഈ കേൾക്കണത്…

നിന്നെ അവൻ വേളി കഴിച്ചില്ലെങ്കിൽ പിന്നെ എന്തിനാണ് നീ പൂജമുറിയിൽ വെച്ച് ഗിരിജയോട് സത്യം ചെയ്തത്..
പ്രഭാവതിയമ്മ ചോദിച്ചപ്പോൾ അവൾ തല കുനിച്ചു.

പാവം… ശ്രീക്കുട്ടൻ… ന്റെ കുട്ടി ഒരു നിഷ്കളങ്കൻ ആണ്. അവർ പറഞ്ഞു.

മോളേ…. നീ അന്വഷിച്ചു വന്ന ആൾ എവിടെ ഉള്ളത്..

അവർ എറണാകുളത്ത് ആണ് മുത്തശ്ശി.

അവർ വന്നു എന്നറിഞ്ഞാൽ ആ നിമിഷം ഞാൻ ഇവിടെ നിന്നു പോകും. അതുവരെ…. അതുവരെ… ഞാൻ ഇവിടെ നിന്നോട്ടെ… അവൾ അത് ചോദിച്ചപ്പോൾ മുത്തശ്ശിക്ക് ഒന്നും പറയുവാൻ കഴിഞ്ഞിരുന്നില്ല.

ഇതെല്ലാം ശ്രീകുട്ടന് അറിയാമോ.. അവർ ചോദിച്ചു.

എല്ലാം അറിയാം മുത്തശ്ശി…. അവൾ പറഞ്ഞു.

അപ്പോൾ നിന്റെ ഭർത്താവ് എവിടെ..? അവർക്ക് വീണ്ടും സംശയം ആയി.

അയാളെ കുറിച്ച് എല്ലാം ഞാൻ പിന്നിട് പറയാം… അവൾ മുത്തശ്ശിക്ക് വാക്ക് കൊടുത്തു.

മോളേ…. നിന്നെ ഞാൻ ഇവിടെ നിർത്താം…. പക്ഷെ… നീ എന്നോട് സത്യം ചെയ്തു പറയണം, നീ നിന്റെ അമ്മ പറഞ്ഞ ആളെ അന്വഷിച്ചു വന്നതാണോ എന്ന്.. അതോ നീ ഇനിയും നിന്റെ നിലനിൽപ്പിനു വേണ്ടി കളവ് പറയുന്നതാണോ… പ്രഭാവതിയമ്മ മേഘ്‌നയുടെ മുഖത്ത് നിന്നും കണ്ണെടുക്കത്തെ ആണ് ചോദിച്ചത്.

ഞാൻ വിശ്വസിക്കുന്ന എല്ലാ ഈശ്വരൻമാരെയും സാക്ഷി ആക്കി ഞാൻ പറയുക ആണ്…. എന്റെ അമ്മ പറഞ്ഞ ആളുടെ അടുത്തേക്ക് വന്നതാണ് മുത്തശ്ശി ഞാൻ… മേഘ്‌നയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

സാരമില്ല…. എല്ലാം നേരെ ആകും. അതുവരെ നീ ഇവിടെ കഴിഞ്ഞോളു.. മുത്തശ്ശി അവൾക്ക് സമ്മതം നൽകി.

മേഘ്‌ന പറയുന്നത് മുഴുവൻ കേട്ടുകൊണ്ട് പുറത്തു ഒരാൾ നിൽപ്പുണ്ടായിരുന്നു..

പ്രതാപൻ…

മേഘ്‌നയുടെ കരച്ചിൽ കേട്ടുകൊണ്ട് വന്നതാണ് അയാൾ.

അമ്മ ഇറങ്ങി വരും മുൻപ് അയാൾ വേഗം താഴേക്ക് ഇറങ്ങി പോയി.

*********
.
അന്ന് ശ്രീഹരി വന്നപ്പോൾ മുത്തശ്ശി ഉമ്മറത്തിരുപ്പുണ്ട്.

അവനെ കണ്ടതും അവർക്ക് എന്തോ വല്ലാഴിക തോന്നി.

പാവം കുട്ടി…

എന്താണ് പ്രഭാവതി തമ്പുരാട്ടി ഇത്രയും ആലോചന…

കിണ്ടിയിൽ ഇരുന്ന വെള്ളം എടുത്തു കാലുകൾ കഴുകിയിട്ടു അവൻ അകത്തേക്ക് കയറി.

ഒന്നുല്ല കുട്ട്യേ…. എന്താണ് ഇപ്പോൾ ഈ മുത്തശ്ശിക്ക് വയസാനം കാലത്തു ഇനി ആലോചിക്കേണ്ടത്.. അവർ ചിരിച്ചു.

മുത്തശ്ശി…. മേഘ്‌നയ്ക്ക് കുഴപ്പമില്ലല്ലോ അല്ലെ… അവൻ പതിയെ ചോദിച്ചു.

ഇല്ലാ കുട്ട്യേ… നീ ചെല്ല്… അതും പറഞ്ഞു അവർ എഴുനേറ്റു.

അവൻ അകത്തേക്ക് കയറിയപ്പോൾ ഗിരിജയും ആര്യയും കൂടി എവിടെയോ പോകുവാൻ റെഡി ആയി ഇറങ്ങി വരുന്നത് കണ്ടു.

എവിടെക്കാ…. അവൻ ആര്യയോട് തിരക്കി.

കല്യാണത്തിന് ഉടുക്കാൻ അമ്മക്ക് സാരീ എടുക്കുവാൻ പോകുവാ… ആര്യ പറഞ്ഞു.

മ്…. ശ്രീഹരീ മൂളിയിട്ട് മുറിയിലേക്ക് പോയി.

.
എങ്ങനെ ഉണ്ട് ഇപ്പോൾ… അവൻ ചോദിച്ചു.

കുറവുണ്ട് സാർ. … അവൾ പറഞ്ഞു.

അതേയ് ഇനി എന്നെ സാർ എന്ന് വിളിക്കേണ്ട കെട്ടോ, എന്റെ പേര് വിളിച്ചോളൂ, അതും പറഞ്ഞു അവൻ ഫോൺ ബാറ്ററി ചാർജ് ചെയ്യാനായി
തുടങ്ങുന്നത് അവൾ കണ്ടു……തുടരും

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!