National

ഗേൾഫ്രണ്ടിനെ കാണാന്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പാക് യുവാവ്; പിടികൂടി തിരിച്ചയച്ച് ബിഎസ്എഫ്

ജയ്‌പൂർ: പെൺ സുഹൃത്തിനെ കാണുന്നതിനായി അതിർത്തി കടന്നെത്തിയ പാകിസ്ഥാനി യുവാവിനെ ബിഎസ്എഫ് തിരികെ പാകിസ്ഥാന് കൈമാറി. അഞ്ച് മാസം മുമ്പ് ഇന്ത്യയിലേക്ക് കടന്ന ജഗ്‌സി കോലിയെ ബാർമറിലെ ബക്ഷാസർ അതിർത്തിയിൽ വെച്ചാണ് പാകിസ്ഥാന് കൈമാറിയത്. ബിഎസ്എഫ് ആസ്ഥാനത്ത് നിന്നുള്ള അനുമതിയെ തുടർന്ന് ജഗ്‌സി കോലിയെ നാട്ടിലേക്ക് തിരികെ അയക്കുകയായിരുന്നു.

2024 ഓഗസ്‌റ്റ് 24 ന് രാത്രിയാണ് സംഭവം. അതിർത്തിയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന പെൺ സുഹൃത്തിനെ കാണാൻ ജഗ്‌സി കോലി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി. അതിർത്തി കടന്നതിൽ കുഴപ്പമുണ്ടെന്ന് മനസിലാക്കിയ കോലി, വീണ്ടും അതിർത്തി കടന്ന് ഓഗസ്‌റ്റ് 25ന് ബാർമർ സെദ്‌വയിലെ ജഡപ ഗ്രാമത്തിലെത്തി. പിന്നീട് ബിഎസ്എഫിൻ്റെ പിടിയിലാകുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി കോലിയെ ബിഎസ്എഫ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ യുവാവിന് ദേശവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ചു.

നവംബർ 5ന് ബക്ഷാസർ പൊലീസ് കോലിയെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. പിന്നീട് സുരക്ഷാ ഏജൻസികൾ നടത്തിയ ചോദ്യം ചെയ്യലിൽ യുവാവിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നും തന്നെ ഇല്ലാത്തതിനാലും ഉദ്ദേശം ശുദ്ധമായിരുന്നുവെന്ന് കണ്ടെത്തിയതിനാലും നാട്ടിലേക്ക് തിരികെ അയയ്‌ക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ബി‌എസ്‌എഫിന് കൈമാറുന്നതിന് മുമ്പ് പൊലീസ് കോലിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.

Related Articles

Back to top button
error: Content is protected !!