ശിശിരം: ഭാഗം 137
രചന: മിത്ര വിന്ദ
യദു ജോലിക്ക് പോയ പിന്നാലെ, മീനാക്ഷി കുളിയൊക്കെ കഴിഞ്ഞ് താഴേക്ക് ഇറങ്ങി വന്നതാണ്.
മുറ്റം തലേദിവസം അടിച്ചുവാരി വൃത്തിയാക്കിയിട്ടതാണെങ്കിലും, ഒന്നൂടെന്ന് എല്ലാം അടിച്ചുതളിച്ചു.
അതിനുശേഷം ആണ് അസ്ഥിത്തറയിൽ അവൾ വിളക്ക് കൊളുത്തിയത്.
പ്രാർത്ഥിച്ചുകൊണ്ട് നിന്നപ്പോഴൊക്കെ തലയ്ക്ക് വല്ലാത്തൊരു പെരുപ്പ് തോന്നി മീനാക്ഷിക്ക്.
കുറഞ്ഞില്ലെങ്കിൽ ഇന്ന് വൈകുന്നേരം ഹോസ്പിറ്റലിൽ പോകണമെന്ന് പോലും അവൾ ഓർത്തു. അത്രയ്ക്ക് വല്ലാത്തൊരു ക്ഷീണവും തളർച്ചയും.
സതി അപ്പച്ചിയുടെ വീടിന്റെ ഉമ്മറത്തേക്ക് കയറിയിരിക്കുകയാണ് മീനാക്ഷി.
അപ്പോഴാണ് വരമ്പത്തൂടെ ആരോ വരുന്നത് അവളുടെ ദൃഷ്ടിയിൽ പെട്ടത്.
നോക്കിയപ്പോൾ നകുലനും അമ്മുവും.
ഒപ്പം മറ്റൊരു സ്ത്രീയും ഉണ്ട്.
അവരുടെ കയ്യിലിരിക്കുന്ന കുഞ്ഞുവാവയെ കണ്ടതും മീനാക്ഷിയുടെ ഹൃദയത്തിൽ ഒരു നറുനിലാവുദിച്ചത് പോലെയായിരുന്നു.
അമ്മു,മുറ്റത്തേക്ക് കയറി വന്നപ്പോഴാണ്, നിലവിളക്ക് കൊളുത്തിയിരിക്കുന്നതൊക്കെ അവൾ കണ്ടത്.
ഒപ്പം മീനാക്ഷിയെയും.
അപ്പച്ചി മരിച്ച നാളിൽ ഞാൻ ഇടയ്ക്കൊക്കെ വന്നു വിളക്ക് കൊളുത്താറുണ്ടമ്മു. അങ്ങനെ ഇറങ്ങി വന്നതാ കേട്ടോ.
അമ്മുന്റെ നോട്ടോo ഭാവോം കണ്ടു മീനാക്ഷി പറഞ്ഞു.
ഹ്മ്…
അമ്മു ഒന്ന് മൂളി.
ജയന്തി ചേച്ചിയുടെ കയ്യിൽ നിന്നും, മീനാക്ഷി കുഞ്ഞിനെ വാങ്ങി.ഒപ്പം നകുലനെയും അവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു..
നകുലനാണെങ്കിൽ അവളോട് പ്രത്യേകിച്ച് ഒന്നും ചോദിച്ചതുമില്ല..
ഇവിടെമൊക്കെ വൃത്തിയായിട്ട് ആണല്ലോ മോളെ കിടക്കുന്നത്.
കയ്യിലിരുന്ന ചൂല് ഇറയത്തേക്ക് വെച്ചുകൊണ്ട് ജയന്തിചേച്ചി, അമ്മുനോട് പറഞ്ഞു.
ഒക്കെ മീനാക്ഷി ചെയ്തതാണെന്ന് അമ്മുവിന് മനസിലായി.
നിങ്ങൾ വരുന്ന വഴിയാണോ അമ്മു.. അതോ ഇന്നലെ വന്നോ?
മീനാക്ഷി ചോദിച്ചു
ഇന്നലെ വന്നതാ….വൈകുന്നേരം ആയപ്പോൾ.
കുഞ്ഞിനെ മീനാക്ഷിയോട് വാങ്ങിച്ച ശേഷം അമ്മയെ അടക്കം ചെയ്ത സ്ഥലത്തേക്ക് അമ്മു നടന്നു ചെന്നപ്പോൾ ജയന്തിയോട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് മീനാക്ഷി അവരുടെ അടുത്ത് നിന്നു.
അമ്മേ….. നമ്മുട കുഞ്ഞാവ… എന്റെ അമ്മ കാണുന്നുണ്ടോ
അമ്മു വിതുമ്പി.
അവളുടെ മിഴികൾ നിറഞ്ഞു. നെഞ്ചു പൊട്ടുന്ന വേദനയിൽ അമ്മു അവിടേക്ക് ഇരുന്നു
വാവേ….അമ്മമ്മയാണ് കേട്ടോടാ..എന്റെ പൊന്നിന്റെ അമ്മമ്മ
കുഞ്ഞിന്റെ നെറുകയിൽ മുത്തി ക്കൊണ്ട് അവൾ പറഞ്ഞു.
കുറച്ചു സമയത്തേയ്ക്ക്, അവർക്ക് മാത്രമായി ഇത്തിരി നേരമായിരുന്നു.
നകുലനും ജയന്തിചേച്ചിയും കുറച്ചു അപ്പുറത്തേക്ക് മാറിപ്പോയ്..
മീനാക്ഷിയും പിന്നാമ്പുറത്തേയ്ക്ക് പോയിരിന്നു.
അമ്മയോട് തന്റെ സന്തോഷവും സങ്കടവും,പരാതിയും പരിഭവവും ഒക്കെ പങ്ക്വെയ്ക്കുകയാണ് അമ്മു. കൂടെ കുഞ്ഞിനോടും എന്തൊക്കെയോ പുലമ്പുന്നുണ്ട്.
യ്യോ… ഈ കുട്ടിയ്ക്ക് എന്താ പറ്റിയെ.. നകുലാ ഒന്നോടി വന്നേ മോനെ..
ജയന്തിചേച്ചി ഉറക്കെ വിളിച്ചു കൂവി.
നകുലൻ വന്നു നോക്കിയപ്പോൾ കണ്ടത് മീനാക്ഷി ബോധരഹിതയായി കിടക്കുന്നതായിരുന്നു.
ചേച്ചി….. അമ്മുനെ കൂടി വിളിക്ക്.
പറയുന്നതിനൊപ്പം നകുലൻ മീനാക്ഷിയെ കൊട്ടി വിളിക്കുന്നുണ്ട്.
അമ്മുവും ഓടി അവരുടെ അരികിലേക്ക് വന്നു.
എന്താ… എന്താ നകുലേട്ടാ മീനാക്ഷിക്ക് എന്താ പറ്റിയത്..
അമ്മു കുഞ്ഞിനെ ജയന്തി ചേച്ചിയുടെ കൈയിലേക്ക് കൊടുത്തിട്ട് മീനാക്ഷിയുടെ കവിളിൽ പിടിച്ചു തട്ടി വിളിച്ചു.
മീനാക്ഷി… മീനാക്ഷി..
ഹ്മ്….
അവൾ സാവധാനം കണ്ണ് ചിമ്മി തുറന്നു
എന്തുപറ്റി മീനാക്ഷി…?
അറിയില്ലമ്മു,പെട്ടെന്ന് തല ചുറ്റുന്നത് പോലെ തോന്നി..
മീനാക്ഷി സാവധാനം എഴുന്നേറ്റു ഇരിക്കുവാൻ ശ്രമിച്ചു.
അമ്മു നീ മീനാക്ഷിയും കൂട്ടിക്കൊണ്ട് പതിയെ വരൂട്ടൊ,ഞാൻ വണ്ടി എടുക്കാം..
നകുലൻ അമ്മുവിനെ നോക്കി.
വേണ്ട.. ഒന്നും വേണ്ട നകുലേട്ടാ. ഞാൻ വീട്ടിലേക്ക് പോയ്കോളാം. യദുവേട്ടൻ വന്നിട്ട് ഹോസ്പിറ്റലിൽ പൊയ്ക്കോളാം..
യദു വരണമെങ്കിൽ ഇനി വൈകുന്നേരം ആകില്ലേ. മീനാക്ഷി എഴുന്നേൽക്ക്.. തനിക്ക് നടക്കാൻ പറ്റുമോ.
നകുലൻ ചോദിച്ചു.
ഹ്മ്..പറ്റും.
ആഹ്, എന്നാൽ പിന്നെ താൻ വാ. ഹോസ്പിറ്റലിൽ പോകാം.
മീനാക്ഷി വേണ്ടെന്നു പറഞ്ഞെങ്കിലും അമ്മുവും കൂടി അവളെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പോകും വഴി , മീനാക്ഷി യദുവിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു.
അവൻ എത്രയും പെട്ടെന്ന് എത്തിക്കോളാം എന്ന് അവൾക്ക് മറുപടിയും പറഞ്ഞു
മീനാക്ഷി ആകെ ക്ഷീണിതയായതുപോലെ അമ്മുവിന് തോന്നി.
തുടരും
മീനാക്ഷിക്ക് സുഖമില്ലായിരുന്നൊ, അതോ ഫുഡ് കഴിക്കാഞ്ഞിട്ടോ മറ്റോ ആണോ.?
രണ്ടുമൂന്നു ദിവസമായിട്ട്, എനിക്ക് എന്തൊക്കെയോ വല്ലായ്മ ആയിരുന്നു. ഏട്ടനു ഇന്ന് ലീവ് കിട്ടിയില്ല. അല്ലായിരുന്നെങ്കിൽ ഞങ്ങൾ രണ്ടാളും കൂടി കാലത്തെ ഹോസ്പിറ്റലിൽ പോയി കാണിച്ചേനെ….തുടരും………