അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും; സാക്ഷിയാകാൻ ലോക നേതാക്കളും
അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും. വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ് സ്ഥാനാരോഹണ
ചടങ്ങ്. അതിശൈത്യം മൈനസ് ആറ് ഡിഗ്രിയിൽ എത്തിയതിനാൽ ചടങ്ങ് പൂർണമായും ക്യാപിറ്റോളിലെ റോട്ടൻഡ ഹാളിലായിരിക്കും. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും ഹാളിൽ തന്നെയായിരിക്കും
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് അടക്കമുള്ള ലോകനേതാക്കൾ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചടങ്ങിനെത്തും. ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങിൽ പങ്കെടുക്കും.
മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റൺ, ബരാക് ഒബാമ, ജോർജ് ബുഷ്, തുടങ്ങിയവരും ഹിലാരി ക്ലിന്റൺ, കമല ഹാരിസ്, ഇലോൺ മസ്‌ക്, ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ്, ടിം കുക്ക് തുടങ്ങിയവരും ചടങ്ങിനെത്തും. സ്ഥാനമൊഴിയുന്ന ജോ ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച ശേഷം അധികാര ചടങ്ങിനെത്തും.