Sports
പോരുന്നോ ഞങ്ങളുടെ കൂടെ: സഞ്ജു സാംസണെ ക്ഷണിച്ച് തമിഴ്‌നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകൾ
കേരളാ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ സഞ്ജു സാംസണ് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകൾ. തമിഴ്‌നാട്, രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുകളാണ് സഞ്ജുവിനെ ടീമിൽ എടുക്കാമെന്ന വാഗ്ദാനം നൽകിയത്.
വിജയ് ഹസാരെ ട്രോഫിയുമായി ബന്ധപ്പെട്ടാണ് സഞ്ജു-കെസിഎ അഭിപ്രായഭിന്നതകൾ ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് തമിഴ്‌നാടും രാജസ്ഥാനും സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ താരം ആർ അശ്വിൻ അടക്കം തമിഴ്‌നാടിലേക്ക് സഞ്ജുവിനെ നേരത്തെ ക്ഷണിക്കുന്നുണ്ട്
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനാണ് സഞ്ജു. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷനുമായും നല്ല ബന്ധമുണ്ട്. അതേസമയം സ്വന്തം നാടിന് വേണ്ടി കളിക്കണമെന്ന നിലപാടിലായിരുന്നു സഞ്ജു ഇതുവരെ. നിലവിലെ സാഹചര്യത്തിൽ സഞ്ജു കേരളത്തെ ഉപേക്ഷിച്ച് പോകുമോയെന്നും വ്യക്തമല്ല