Kuwait
കുവൈറ്റില്‍ വാഹനാപകടത്തില്‍ വിഴിഞ്ഞം സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി: ശനിയാഴ്ച കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ വിഴിഞ്ഞം കോട്ടുകാല്‍ സ്വദേശി മരിച്ചു. കാറില്‍ ടാങ്കര്‍ ലോറിയിടിച്ചാണ് അപകടം. പുന്നക്കുളം വേലായുധ സദനത്തില്‍ നിധിന്‍ രാജ് (33) ആണ് മരിച്ചത്്. നിധിന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആറു മാസം മുന്‍പാണ് നിധിന്‍ കുവൈറ്റില്‍ ഡ്രൈവറായി ജോലിക്കെത്തിയത്. വാഹനം ഓടിച്ചിരുന്ന കുവൈറ്റി പൗരനും അപകടത്തില്‍ മരിച്ചിട്ടുണ്ട്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി കുവൈറ്റിലെ ഞാബിര്‍ അല്‍ മുബാറക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: നിവേദ് എന്‍ നായര്‍, നീരജ് എന്‍ നായര്‍. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.