Kerala

നിറത്തിന്റെ പേരിലെ അവഹേളനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

നിറത്തിന്റെ പേരിൽ അവഹേളനം നേരിട്ടതിനെ തുടർന്ന് നവവധു ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. മലപ്പുറം മൊറയൂർ സ്വദേശി അബ്ദുൽ വാഹിദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് അബ്ദുൽ വാഹിദിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം കൊണ്ടോട്ടിയിൽ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്.

അബ്ദുൽ വാഹിദിനെതിരെ ആത്മഹത്യ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഷഹാനക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം കളിയാക്കുമായിരുന്നുവെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്.

പഠിക്കാൻ മിടുക്കിയായിരുന്ന ഷഹാന അടുത്തിടെ പഠനത്തിൽ പിന്നോട്ടായി. ഇതേ കുറിച്ച് സഹപാഠികൾ അന്വേഷിച്ചപ്പോഴാണ് മാനസിക പീഡനത്തിന്റെ വിവരം ഷഹാന തന്നെ നേരിട്ട് പറഞ്ഞത്. വാഹിദിന്റെ ബന്ധുക്കളോട് ഇക്കാര്യം സംസാരിച്ചെങ്കിലും കാര്യമുണ്ടായില്ല.

Related Articles

Back to top button
error: Content is protected !!