Kerala
കൊല്ലത്ത് 19കാരിയായ നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം കടയ്ക്കലിൽ 19കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു ശ്രുതി വിവാഹിതയായത്.
കടയ്ക്കലിലെ സ്വന്തം വീട്ടിലാണ് ഭർത്താവ് മാഹിനൊപ്പം ശ്രുതി താമസിച്ചിരുന്നത്. ഇന്നലെ രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയിൽ ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ആത്മഹത്യയെന്നാണ് സൂചന. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല