Movies

ഞങ്ങളില്ലാതെ അപ്പനെന്ത് ആഘോഷം; പണിയിൽ താരമായി ജോജുവിന്റെ മക്കളും

ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസിനുപിന്നാലെ സമൂഹമാധ്യമങ്ങളിൽ എങ്ങും ചിത്രത്തിന്റെ വിശേഷങ്ങളാണ് നിറയുന്നത്. നിരവധി പുതുമുഖങ്ങൾക്ക് ചിത്രത്തിൽ ജോജു അവസരം നൽകിയിട്ടുണ്ട്. അക്കൂട്ടത്തിൽ ജോജുവിന്റെ പ്രിയപ്പെട്ട മക്കളുമുണ്ട്. ഇയാൻ ജോർജ് ജോസഫ്, സാറ, ഇവാൻ എന്നിവരും അപ്പന്റെ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്

ഗുണ്ടകൾക്കൊപ്പം കറങ്ങി നടക്കുന്ന ചിന്ന ഗുണ്ടയായ വെടിമറ ജൂഡൻ എന്ന കഥാപാത്രത്തെയാണ് ഇയാൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കിടിലൻ ഡയലോഗും ചിത്രത്തിൽ ഇയാൻ കാച്ചുന്നുണ്ട്. നാളെ മുതൽ പൊലീസ് സ്റ്റേഷനിൽ രാവിലെ വന്ന് ഒപ്പിടണം എന്ന പൊലീസുകാരന്റെ ആജ്ഞ കേട്ട് തീർത്തും നിഷ്കളങ്കനായി വെടിമറ ജൂഡൻ്റെ ചോദ്യമിങ്ങനെ, ‘സാറേ, രാവിലെ എപ്പോ തുറക്കും പൊലീസ് സ്റ്റേഷൻ?’.

അതേസമയം, സുജിത് ശങ്കർ അവതരിപ്പിച്ച സജി എന്ന കഥാപാത്രത്തിന്റെ മകളായാണ് സാറ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ പാട്ടുകാരിയായും സാറ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോജുവിനും അഭിനയയ്ക്കുമൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും സാറ അഭിനയിച്ചിട്ടുണ്ട്. ഈ സീനുകളിൽ ഒന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.

അതേസമയം, സുജിത് ശങ്കർ അവതരിപ്പിച്ച സജി എന്ന കഥാപാത്രത്തിന്റെ മകളായാണ് സാറ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൽ പാട്ടുകാരിയായും സാറ പ്രത്യക്ഷപ്പെടുന്നുണ്ട്. ജോജുവിനും അഭിനയയ്ക്കുമൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും സാറ അഭിനയിച്ചിട്ടുണ്ട്. ഈ സീനുകളിൽ ഒന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.

തന്റെ പ്രൊഡക്ഷൻ ഹൗസിന് മക്കളുടെ വിളിപ്പേരുകൾ ചേർത്ത് പേരിട്ട ആളാണ് ജോജു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസ് എന്ന പേരിലെ യഥാർത്ഥ താരങ്ങൾ ഇയാൻ (അപ്പു), സാറ (പാത്തു), ഇവാൻ (പാപ്പു) എന്നിവരാണ്. കൂട്ടത്തിൽ, അപ്പുവും പാത്തുവും ഇരട്ടക്കുട്ടികളാണ്.

അഭിനയത്തിലേക്ക് എത്തും മുൻപ് തന്നെ സാറ എന്ന പാത്തു ജോജുവിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. നന്നായി പാട്ടുപാടുന്ന പാത്തുവിനെ എപ്പോഴും അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന അപ്പനാണ് ജോജു. മകൾ പാടുന്നതിന്റെ വീഡിയോകൾ ജോജു സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

Related Articles

Back to top button
error: Content is protected !!