ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രൻ മാറിയേക്കും; രമേശിനും രാജീവ് ചന്ദ്രശേഖരനും സാധ്യത
ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ വേഗത്തിലാക്കി ദേശീയ നേതൃത്വം. മാർച്ച് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താനും ഈ സമയത്തിനുള്ളിൽ തന്നെ എല്ലാ ജില്ലകളിലും പുതിയ പ്രസിഡന്റുമായ കണ്ടുവരാനുമാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ചുമതല പുതിയ കമ്മിറ്റിക്കായിരിക്കും
അഞ്ച് വർഷമായി ഭാരവാഹിത്വത്തിൽ തുടരുന്നവർ സ്ഥാനം ഒഴിയണമെന്ന നിർദേശം നടപ്പാക്കാനാണ് തീരുമാനം. ഈ തീരുമാനം നടപ്പായാൽ കെ സുരേന്ദ്രന് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകില്ല. അതേസമയം സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ സുരേന്ദ്രൻ മികച്ച നിലയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും ദേശീയ നേതൃത്വം വിലയിരുത്തുന്നു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയാൽ കെ സുരേന്ദ്രനെ കേന്ദ്ര സഹമന്ത്രി സ്ഥാനത്തേക്കോ രാജ്യസഭാ അംഗത്വത്തിലേക്കോ പരിഗണിച്ചേക്കും. രാജീവ് ചന്ദ്രശേഖരൻ, എംടി രമേശ് എന്നിവരുടെ പേരുകളാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.