National

ഉത്തർപ്രദേശിലെ ഷാംലിയിൽ ഏറ്റുമുട്ടൽ; നാല് പേരെ പോലീസ് വധിച്ചു, ഒരു ഉദ്യോഗസ്ഥന് പരുക്ക്

ഉത്തർപ്രദേശിലെ ഷാംലിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാല് ക്രിമിനലുകൾ കൊല്ലപ്പെട്ടു. മുസ്തഫ കഗ്ഗ ഗുണ്ടാ സംഘത്തിലെ അർഷാദും കൂട്ടാളികളുമാണ് കൊല്ലപ്പെട്ടത്. മറ്റുള്ളവരിൽ മൻജീത്, സതീഷ് എന്നിവരെ തിരിച്ചറിഞ്ഞെങ്കിലും ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല

കവർച്ച, കൊള്ള, കൊലപാതകം എന്നിവയടക്കം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം ഏർപ്പെടുത്തിയിരുന്ന കുറ്റവാളിയാണ് അർഷാദ്.

ഓപറേഷന് നേതൃത്വം നൽകിയ എസ് ടി എഫ് ഇൻസ്‌പെക്ടർ സുനിലിന് ഗുരുതരമായി പരുക്കേറ്റു. അടിവയറ്റിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സക്കായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button
error: Content is protected !!