Saudi Arabia
ഒരാഴ്ച മുന്‍പ് നാട്ടിലെത്തിയ പ്രവാസി ഹൃദയാഘാതത്താല്‍ മരിച്ചു
റിയാദ്: ഒരാഴ്ച മുന്‍പ് മാത്രം അവധിക്ക് നാട്ടിലെത്തിയ തിരുവനന്തപുരം സ്വദേശിയായ പ്രവാസി ഹൃദയാഘാതത്താല്‍ മരിച്ചു. കല്ലറ പള്ളിമുക്ക് പഴയമുക്ക് സ്വദേശിയായ നൈസാം ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതും വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.
റിയാദിലെ റാഖില്‍ മഅദൂദിലായിരുന്നു നൈസാം കഴിഞ്ഞുവന്നിരുന്നത്. റിയാദിലെ ബാസ്‌കിന്‍ റോബിന്‍സ് ഐസ്‌ക്രീം കമ്പനയിയില്‍ 17 വര്‍ഷം ജോലി നോക്കിയശേഷം നാട്ടിലേക്കു മടങ്ങിയ ഇദ്ദേഹം ഏതാനും മാസം മുന്‍പാണ് വീണ്ടും സഊദിയിലേക്ക് ജോലിക്കായി എത്തിയത്. ഭാര്യയും ഒരു മകനുമുണ്ട്.