Doha
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു
ദോഹ: ഖത്തറില്‍ കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഖത്തര്‍ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി സഹകരിച്ച് ടെറ്റനസ്, വില്ലന്‍ചുമ, ഡിഫ്ത്തീരിയ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായ കുത്തിവെപ്പിന് തുടക്കമായിരിക്കുന്നത്. പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായാണ് കുത്തിവെപ്പ് യജ്ഞം ആരംഭിച്ചിരിക്കുന്നത്.
കുട്ടികളുടെ രക്ഷിതാക്കളില്‍നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിയ ശേഷമാണ് കുട്ടികളിലെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് വാക്‌സിനേഷന് വിധേയമാക്കുന്നതെന്ന് ആരോഗ്യ സുരക്ഷാ വിഭാഗം ഡയരക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി വ്യക്തമാക്കി.