Abudhabi
തുര്‍ക്കി സ്ഥാനപതിക്ക് ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II നല്‍കി ആദരിച്ചു
അബുദാബി: തുര്‍ക്കി സ്ഥാനപതി തുഗേ ടുന്‍സര്‍ക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഫസ്റ്റ് ക്ലാസ് ഓര്‍ഡര്‍ ഓഫ് സായിദ് II നല്‍കി ആദരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ തുന്‍സര്‍ നടത്തിയ ശ്രമങ്ങളെ ശൈഖ് അബ്ദുല്ല പ്രശംസിക്കുകയും അദ്ദേഹത്തിന്റെ ഭാവി ശ്രമങ്ങളില്‍ വിജയം ആശംസിക്കുകയും ചെയ്തു.
ഈ ബഹുമതി തനിക്ക് സമ്മാനിച്ചത്തിന് യുഎഇ രാഷ്ട്രപതിക്ക് ടുന്‍സര്‍ നന്ദി രേഖപ്പെടുത്തുകയും യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു. അബുദാബിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ബഹുമതി സ്മ്മാനിച്ചത്.