Saudi Arabia
ട്രംപിന്റെ സത്യപ്രതിജ്ഞയില്‍ സഊദി രാജകുമാരി പങ്കെടുത്തു
റിയാദ്: ഇന്നലെ നടന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സഊദി രാജകുമാരി പങ്കെടുത്തു. സഊദി സ്ഥാനപതിയായ റീമ ബിന്ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരിയാണ് സ്ഥാനാരോഹണ ചടങ്ങിലും സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തത്.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെയും ആശംസകളും റീമ ബിന്ത് ബന്ദര്‍ ട്രംപിന് കൈമാറി.