Saudi Arabia
സഊദി സമ്പദ്ഘടനക്ക് കരുത്തായി 9.3 ട്രില്യണ്‍ റിയാലിന്റെ ധാതുസമ്പത്ത് കണ്ടെത്തി
റിയാദ്: സഊദിയുടെ എണ്ണേതര വരുമാനത്തിന് കരുത്തുപകരുന്ന രീതിയില്‍ 9.3 ട്രില്യണ്‍ റിയാലിന്റെ ദാതുസമ്പത്ത് കണ്ടെത്തിയതായി അധികൃതര്‍. പുതിയ കണ്ടെത്തലോടെ മൊത്തം ധാതുസമ്പത്തില്‍ 90 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യവസായ-ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് വ്യക്തമാക്കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥുടെ മൂന്നാമത്തെ അടിസ്ഥാന ശ്രോതസ്സായി ഖനന മേഖലയെ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
2016ല്‍ രാജ്യത്ത് അഞ്ചു ട്രില്യണ്‍ റിയാലിന്റെ ധാതുസമ്പത്ത് ഉണ്ടെന്നായിരുന്നു കണക്കാക്കിയിരുന്നത്. ഇതാണ് ഇപ്പോള്‍ ഇരട്ടിയോളമായി വര്‍ധിച്ചിരിക്കുന്നത്. ഇത് ഖനന മേഖലയില്‍ കൂടുതല്‍ നിക്ഷേപം എത്തിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.