Dubai
ഒന്നര ബില്യണ്‍ ദിര്‍ഹത്തിന്റെ റോഡ് വികസന പദ്ധതിയുമായി ദുബൈ
ദുബൈ: നഗരത്തിലെ ഗതാഗത മാര്‍ഗങ്ങള്‍ കൂടുതല്‍ സുഖമമാക്കാന്‍ ഒന്നര ബില്യണ്‍ ദിര്‍ഹത്തിന്റെ റോഡ് പദ്ധതികളുമായി ആര്‍ടിഎ രംഗത്ത്. താമസ മേഖലകളായ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്്സ്, ദുബൈ പ്രൊഡക്ഷന്‍ സിറ്റി എന്നിവിടങ്ങളിലെ റോഡ് കണക്ടിവിറ്റി കൂടുതല്‍ മികച്ചതാക്കാന്‍ ലക്ഷ്യമിട്ടാണ് ഞായറാഴ്ച ആര്‍ടിഎ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനപ്പെട്ട മൂന്ന് ജങ്ഷനുകള്‍ കേന്ദ്രീകരിച്ചാണ് റോഡ് വികസന പദ്ധതികള്‍ നടപ്പാക്കുക. 13.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മേല്‍പ്പാലവും 12.9 കിലോമീറ്ററില്‍ റോഡും ഇവിടെ പുതുതായി നിര്‍മിക്കും. രണ്ട് ഘട്ടമായാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. ആദ്യ ഘട്ടം 2027ല്‍ പൂര്‍ത്തീകരിക്കും. 2028ല്‍ രണ്ടാം ഘട്ടവും പൂര്‍ത്തീകരിക്കാനാണ് പദ്ധതി.