Uncategorized

മംഗല്യ താലി: ഭാഗം 73

രചന: കാശിനാഥൻ

ഗെയ്റ്റിംന്റെ അടുത്ത് എത്തിയശേഷം അവനൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയേ.
തന്റെ വലതു കൈയിലെ തള്ളവിരൽ ഉയർത്തി കാണിച്ച ശേഷം, അവൾ അവന്റെ നേർക്ക് കൈ വീശി.

***
11 മണി ആകുന്നതിനു മുന്നേ തന്നെ ഹരി ഗ്രീൻവാലി റസ്റ്റോറന്റിൽ എത്തിച്ചേർന്നിരുന്നു.
അവിടെ വന്നശേഷം അവൻ ശരൺ സാറിനെ ഫോണിൽ വിളിച്ചു.

ഹലോ ഹരി…

സാർ…. ഞാൻ ഇവിടെയുണ്ട് കേട്ടോ.

ഓക്കേ.. ഞങ്ങൾ ഒരു പത്തുമിനിറ്റിനുള്ളിൽ അവിടെ എത്തും. ഭയങ്കര ട്രാഫിക് ആടോ.

ഇട്സ് ഓക്കേ സാർ..
ഫോൺ കട്ട് ചെയ്ത ശേഷം അവൻ റിസപ്ഷന്റെ ഫ്രണ്ടിലായി കിടന്ന ഒരു ചെയറിൽ പോയി ഇരുന്നു.

അതിനുശേഷം ഫോൺ എടുത്തിട്ട് ഭദ്രയോട് താൻ ഇവിടെ എത്തിയ വിവരവും വിളിച്ച് അറിയിച്ചു.

അവളാണെങ്കിൽ ഭഗവാന്റെ മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുകയാണ്.. എല്ലാം എങ്ങനെയെങ്കിലും ഒന്ന് നേരെയായി വരണമെന്ന് മാത്രമായിരുന്നു അവളുടെ ഒരേയൊരു പ്രാർത്ഥന.

ഹരിയേട്ടാ… സാറിനെ കണ്ടിറങ്ങിയശേഷം എന്നെ വിളിക്കണേ.

തീർച്ചയായും… താൻ ടെൻഷനാകുവൊന്നും വേണ്ടടോ. ഇതല്ലെങ്കിൽ മറ്റൊരു ജോബ്
.. അത് നമ്മൾ എങ്ങനെയെങ്കിലും നേടിയിരിക്കും.

അങ്ങനെ ഒന്നും പറയണ്ട… ഈ സാറും ആയിട്ട് തന്നെ ഹരിയേട്ടൻ മുന്നോട്ടു പോയിരിക്കും. ഉറപ്പാ..
അവൾ അവനു ആത്മവിശ്വാസമേകി.

ഭദ്ര… ശരൺ സാർ വിളിക്കുന്നുണ്ട്.. ഞാൻ വെക്കട്ടെ കേട്ടോടോ.
പെട്ടെന്ന് കോൾ കട്ട് ചെയ്തുകൊണ്ട് മെയിൻ എൻട്രൻസിന്റെ അടുത്തേക്ക് പോയിരുന്നു.

അപ്പോഴേക്കും അവൻ കണ്ടു തികഞ്ഞ പ്രസരിപ്പോടുകൂടി ശരൺ സാറിന്റെ കൂടെ നടന്നുവരുന്ന രവീന്ദ്രൻ സാറിനെ. പി ആർ കെ ഗ്രൂപ്പിന്റെ ഒരേയൊരു അമരക്കാരൻ.

ഹരിയേ കണ്ടതും അയാൾ നിറഞ്ഞ പുഞ്ചിരിയോടെ കൈവീശി കാണിച്ചു. അവൻ അപ്പോഴേക്കും അവരുടെ അരികിലേക്ക് വന്നിരുന്നു.

ഹലോ ഹരി… സൗഖ്യമല്ലെടോ
അയാൾ അവന്റെ കൈ പിടിച്ചു കുലുക്കി.

സുഖം സാർ.
അവൻ പുഞ്ചിരിച്ചു.

ട്രാഫിക് ആയതുകൊണ്ടാണ് ഹരി ഞങ്ങൾ 10 മിനിറ്റ് ലേറ്റ് ആയത്. തന്നെ ബുദ്ധിമുട്ടിച്ചോ?

ഹേയ്
നോ സാർ…. നമ്മൾ അതിന് ഒരുപാട് ലേറ്റ് ഒന്നുമായിട്ടില്ലല്ലോ..

ഗ്രീൻ വാലി റസ്റ്റോറന്റിലെ ഒരു സ്യൂട്ട് റൂം ശരൺ നേരത്തെ തന്നെ ബുക്ക് ചെയ്ത് റെഡിയാക്കിയിട്ടുണ്ടായിരുന്നു.

ഹരി… എന്നാൽ പിന്നെ നമുക്ക് റൂമിലേക്ക് പോകാം അല്ലേ അവിടെ ഇരുന്ന് ആവാം ഡിസ്കഷൻ.

ശരൺ പറഞ്ഞതും, ഹരി തലകുലുക്കി.

അങ്ങനെ മൂവരും കൂടി ഫോർത്ത് ഫ്ലോറിലെ റൂമിലേക്ക് പോയി.

ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയായിരുന്നു രവീന്ദ്രൻസാർ ഹരിയോട് സംസാരിച്ചത്.
അയാളുടെ ചോദ്യങ്ങൾക്കുള്ള ഹരിയുടെ ഓരോ ചടുലമായ മറുപടിയിലും അക്ഷരാർത്ഥത്തിൽ ശരണും രവീന്ദ്രനും ഞെട്ടിയിരിക്കുകയാണ്. വളരെ ആലോചിച്ചു തന്ത്രപൂർവ്വമുള്ള മറുപടിയാണ് ഹരി അവർക്ക് കൊടുക്കുന്നത്..
ബിസിനസുമായി ബന്ധപ്പെട്ട് ഹരിക്കുള്ള അറിവ് വളരെ അഗാധമായിരുന്നു.

രവീന്ദ്രൻസർ പുതിയയൊരു കമ്പനി തുടങ്ങുവാൻ പോവുകയാണ്.. അതിന്റെ പൂർണ്ണമായ ചുമതല ഹരിയെ ഏൽപ്പിക്കുവാനും, ആ കമ്പനി ഹരിയുടെ പേരിൽ തുടങ്ങുവാനുമാണ് അയാൾ പ്ലാൻ ചെയ്തിരിക്കുന്നത്.

ഹരിയുടെ പേരിൽ തുടങ്ങുക എന്ന് വെച്ചാൽ അത് റിസ്ക് ആണല്ലോ എന്ന് ശരൺ ഓർത്തു. കാരണം ബിസിനസുമായി ബന്ധപ്പെട്ട് അല്ലാതെ ഹരിയെ അയാൾക്ക് പരിചയം പോലും ഇല്ല. ആ സ്ഥിതിക്ക് ഇത്രയും ഹ്യൂജ് എമൗണ്ട്, ഇൻവെസ്റ്റ് ചെയ്തിട്ട് അത് അയാളുടെ പേരിൽ കൂടി എഴുതിക്കൊടുക്കുകയാണെങ്കിൽ, ഫ്യൂച്ചറിൽ ഉണ്ടാകുന്ന എന്ത് ലോസും ഏറ്റെടുക്കുവാൻ രവീന്ദ്രൻ സാർ തയ്യാറാകുകയാണല്ലോ എന്ന് ശരൺ ചിന്തിച്ചു.

എങ്കിലും അയാൾ മൗനം പാലിച്ചു നിൽക്കുകയായിരുന്നു.

ഹരിക്കാണെങ്കിൽ സാറ് പറയുന്നത് കേട്ടപ്പോൾ അടക്കാനാവാത്ത സന്തോഷം തോന്നി.. സാറിന്റെ കമ്പനിയിൽ വെറുമൊരു സ്റ്റാഫ് ആയിട്ട് നീയമിക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു പൊസിഷൻ ഹെഡ് ആയിട്ട്, അതിൽ കൂടുതലൊന്നും സത്യത്തിൽ അവൻ പ്രതീക്ഷിച്ചിരുന്നില്ല.
ഇതിപ്പോ എല്ലാ ചുമതലയും നൽകി, ഒരു കമ്പനി തന്നെ തനിക്ക് വിട്ടു നൽകുകയെന്നു വെച്ചാൽ….

അവന് തന്റെ കാതുകളെ വിശ്വസിക്കാൻ ആവുന്നില്ല അപ്പോഴും.

ഹരി… താനെന്ന വ്യക്തിയിലുള്ള ഉറച്ച വിശ്വാസത്തിലാണ്, ഞാൻ ഇങ്ങനെയൊരു ഡിസിഷൻ എടുത്തത്. ഒരിക്കലും ഹരിനാരായണൻ എന്നെ ചീറ്റ് ചെയ്യില്ലെന്നും എനിക്കറിയാം. ഏറ്റവും പ്രഗൽഫമായ രീതിയിൽ ഹരി മുന്നോട്ട് പോകണം കേട്ടോടോ…

മടങ്ങാൻ നേരം , രവീന്ദ്രൻ സാറ് ഹരിയുടെ കയ്യിൽ പിടിച്ചു കുലുക്കി കൊണ്ട് പറയുകയാണ്.

Sure സാർ… സാറിനെന്നേ വിശ്വസിക്കാം..
ഒരിക്കലും എന്റെ ഭാഗത്തുനിന്നും യാതൊരുവിധ നഷ്ടങ്ങളും സാറിന്റെ കമ്പനിയ്ക്ക് കേൾക്കാതെ ഞാൻ നോക്കിക്കോളാം..

ഒരു മിസ്റ്റേക്ക് പറ്റിയല്ലോ ഹരി?
അയാൾ പെട്ടെന്ന് പറഞ്ഞതും ഹരി ഒരു നിമിഷത്തേക്ക് തരിച്ചു നിന്നുപോയി.

എന്റെ കമ്പനി അല്ല കേട്ടോ… ഹരിയുടെ കമ്പനി.. തന്റെ മാത്രം കമ്പനി.. ആ ഒരു വിശ്വാസം തനിക്ക് എപ്പോഴും ഉണ്ടാകണം.

അവന്റെ തോളിൽ തട്ടികൊണ്ട് അയാൾ വീണ്ടും പറഞ്ഞു.

ശരൺ… ഡോക്യുമെന്റ്സ് ന്റെ വർക്കുകൾ ഒക്കെ ഇന്ന് തന്നെ സ്റ്റാർട്ട് ചെയ്യണം, ടൗണിൽ നമ്മൾ എടുത്തിട്ടുള്ള ആ 7 ഫ്ലോർ ബിൽഡിംഗ് ഇല്ലേ, അതിന്റെ പേപ്പർ ഭാഗം എല്ലാം എത്രയും പെട്ടെന്ന് ക്ലിയർ ചെയ്തു ഹരിയുടെ പേരിലേക്ക് ആക്കിക്കോണം.. എന്നിട്ട് അർജന്റ് ആയിട്ട് ഒരു ഇന്റർവ്യൂ വെച്ച്, സ്റ്റാഫിനെ ഒക്കെ സെലക്ട് ചെയ്യുവാനുള്ള നടപടികൾ നോക്കിക്കോളുക. ഇതിപ്പോൾ ഫെബ്രുവരി മാസം അല്ലേ.. ക്യാമ്പസ് റിക്രൂട്ട്മെന്റ് മസ്റ്റ് ആയിട്ട് നടത്തണം. കുട്ടികളുടെ എക്സാം കഴിയുമ്പോഴേക്കും, നമുക്ക് എങ്ങനെ പോയാലും കുറച്ചു പേർക്ക് ജോലി കൊടുക്കാൻ പറ്റും.

ഓക്കേ സർ…
ശരൺ തല കുലുക്കി.

ഹരി…. എന്ത് പ്രോബ്ലം ഉണ്ടെങ്കിലും ഒന്നെങ്കിൽ ശരണിനെ വിളിക്കുക, അല്ലെങ്കിൽ എന്നെ കോൺടാക്ട് ചെയ്താൽ മതി. എന്റെ പേഴ്സണൽ നമ്പർ തനിക്ക് അറിയാമോ..

നോ സാർ….
ഞാൻ കൂടുതലും ശരൺ സാറും ആയിട്ടാണ് സംസാരിക്കാറുള്ളത്..

ഇട്സ് ഓക്കേ മാൻ…. എന്റെ ഫോൺ നമ്പർ നോട്ട് ചെയ്തോളു..
അയാൾ നമ്പർ പറഞ്ഞു കൊടുത്തത് ഹരി പെട്ടെന്ന് തന്നെ ഫോണിലേക്ക് സേവ് ചെയ്തു.

അപ്പോൾ ഹരി.. ഞാൻ കുറച്ചു ബിസിയാണ്, എല്ലാം പറഞ്ഞതുപോലെ. നമുക്കിനിയും കാണേണ്ടി വരും കേട്ടോ.

ഹരിയുടെ ഇരു കൈകളിലും കൂട്ടിപ്പിടിച്ച് കുലുക്കി കൊണ്ടായിരുന്നു രവീന്ദ്രൻ അവനോട് യാത്ര പറഞ്ഞു പോയത്….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ  വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!