National
കർണാടകയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് 9 മരണം; 16 പേർക്ക് പരുക്ക്
കർണാടകയിലെ യെല്ലാപുരയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടസമയത്ത് ലോറിയിൽ 25 പേരുണ്ടായിരുന്നു. 16 പേർക്ക് പരുക്കേറ്റു. ഇവരെ യെല്ലാപുരയിലെയും സമീപപ്രദേശത്തെയും വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്.