Kerala

പിപിഇ കിറ്റ് വാങ്ങിയതിൽ അപാകതയില്ല; ബിജെപിയുടെ സിഎജിയെ വിശ്വാസമില്ലെന്ന് തോമസ് ഐസക്

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ സർക്കാരിന് അധിക ബാധ്യതയുണ്ടായെന്ന സിഎജി റിപ്പോർട്ട് തള്ളി മുൻ ധനകാര്യ മന്ത്രി ടിഎം തോമസ് ഐസക്. പിപിഇ കിറ്റ് വാങ്ങിയതിൽ ഒരു അപാകതയുമില്ല. സിഎജി എന്ത് ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയത്. കൊവിഡ് കാലത്ത് സർക്കാർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. പിപിഇ കിറ്റ് വാങ്ങിയത് ഗുണമേന്മ നോക്കിയാണെന്നും തോമസ് ഐസക് പറഞ്ഞു

തനിക്ക് എമർജൻസി പർച്ചേസ് കമ്മിറ്റിയിലാണ് വിശ്വാസം. അതല്ലാതെ ബിജെപിയുടെ സിഎജിയെ അല്ല. സിഎജി രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിനെതിരായ കുരിശ് യുദ്ധത്തിന്റെ ഭാഗമാണ്. കേരളത്തിലെ പ്രതിപക്ഷം അതിന് കൈമണി അടിക്കുകയാണ്. മിക്ക ഭരണഘടന സ്ഥാപനങ്ങളെയും ബിജെപി രാഷ്ട്രീയവത്കരിച്ചെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

വിപണിയിൽ ലഭ്യമായതിനേക്കാൾ മൂന്നിരട്ടി വിലയ്ക്ക് കൊവിഡ് കാലത്ത് പിപിഇ കിറ്റുകൾ വാങ്ങിയെന്നായിുന്നു സിഎജി ഓഡിറ്റ് റിപ്പോർട്ട്. വിപണിവിലയേക്കാൾ 300 ശതമാനം അധിക നിരക്കിൽ പിപിഇ കിറ്റ് വാങ്ങിയതു വഴി 10.23 കോടി രൂപ അധിക ചെലവുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Related Articles

Back to top button
error: Content is protected !!