Kerala
പ്രതിപക്ഷത്തിന്റെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുന്നു; സ്പീക്കർക്കെതിരെ വിഡി സതീശൻ
സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷത്തിന്റെ പ്രസംഗം നിരന്തരം തടസ്സപ്പെടുത്തുന്നു. പ്രസംഗം പൂർത്തിയാക്കാൻ പോലും അനുവദിച്ചില്ല. സീനിയർ അംഗമായ രമേശ് ചെന്നിത്തലയെ അപമാനിക്കും വിധം സ്പീക്കർ പെരുമാറിയെന്ന് വിഡി സതീശൻ പറഞ്ഞു
പ്രസംഗിച്ച് പൂർത്തിയാക്കാൻ പോലും അനുവദിച്ചില്ല. നാൽപത് സെക്കൻഡ് കഴിഞ്ഞപ്പോൾ മുതൽ ഇടപെട്ട് തുടങ്ങി. നിരന്തരം അലോസരമുണ്ടാക്കി. ശക്തമായി പ്രതിഷേധിക്കുന്നു. എന്നാൽ പാർലമെന്ററി പാർട്ടിയാണ് ചെന്നിത്തലക്ക് സമയം നൽകേണ്ടിയിരുന്നത് എന്നതായിരുന്നു സ്പീക്കറുടെ മറുപടി
മണിയാർ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ചെന്നിത്തല സബ്മിഷനായി സഭയിൽ ഉന്നയിച്ചിരുന്നു. പദ്ധതിയിൽ വ്യവസായ മന്ത്രിക്കും വൈദ്യുതി മന്ത്രിക്കും രണ്ട് നിലപാടാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.