ആരാകും വിക്കറ്റ് കീപ്പറെന്ന ചോദ്യം തന്നെ ആവശ്യമില്ല, അത് സഞ്ജു തന്നെ: സൂര്യകുമാർ യാദവ്
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യിൽ മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളത്തിലിറങ്ങുമെന്ന് പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിന്റെ വിക്കറ്റ് കീപ്പർ ആരെന്ന ചോദ്യം തന്നെ ആവശ്യമില്ലെന്നും അത് സഞ്ജു തന്നെയായിരിക്കുമെന്നും സൂര്യകുമാർ യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ആരാണെന്ന ചോദ്യത്തിന് പ്രസക്തിയില്ല. കഴിഞ്ഞ ഏഴ്, എട്ട് മത്സരങ്ങളിലായി തകർപ്പൻ പ്രകടനമാണ് സഞ്ജു കാഴ്ച വെക്കുന്നത്. തനിക്ക് എന്തൊക്കെ സാധ്യമാകുമെന്ന് സഞ്ജു തെളിയിച്ച് കഴിഞ്ഞതാണെന്നും സൂര്യകുമാർ യാദവ് പറഞ്ഞു
സൂര്യകുമാർ യാദവ് സഞ്ജുവിന് പിന്തുണ പ്രഖ്യാപിക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ വർഷം ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ മത്സരങ്ങൾക്ക് മുമ്പും സഞ്ജു എന്തായാലും കളിക്കുമെന്ന് സൂര്യകുമാർ യാദവ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.