Sports

ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിനും രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ

ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിനും വാർത്താ സമ്മേളനത്തിനുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്ക് പോകില്ല. ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാൻ പാക്കിസ്ഥാനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന ബിസിസിഐയുടെ കടുംനിലപാടിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്.

ഇതിന് പിന്നാലെയാണ് ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടിനും രോഹിതിനെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. രോഹിതിന് കൂടി പങ്കെടുക്കാനായി ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും വാർത്താ സമ്മേളനവും ദുബൈയിൽ നടത്തണമെന്നും ബിസിസിഐ ആവശ്യപ്പെട്ടു.

എന്നാൽ പുതിയ നിർദേശത്തോട് ഐസിസി എങ്ങനെയാകും പ്രതികരിക്കുക എന്നത് വ്യക്തമല്ല. ഐസിസി ചെയർമാൻ ജയ് ഷായുടെ നിലപാടും ഇതിൽ നിർണായകമാകും. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിന്റെ കിറ്റിൽ പാക്കിസ്ഥാൻ എന്നെഴുതാനാകില്ലെന്നും ബിസിസിഐ പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!