National
മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു; ബിജെപിയെ ഞെട്ടിച്ച് നിതീഷ് കുമാർ
മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു. എൻ ബീരേൻ സിംഗ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണയാണ് സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചത്. മണിപ്പൂർ നിയമസഭയിൽ ജെഡിയുവിന് ഒരു അംഗമാണുള്ളത്. പിൻമാറ്റം സർക്കാരിന് തിരിച്ചടിയുണ്ടാക്കില്ലെങ്കിലും ബിജെപിക്കുള്ള നിതീഷ് കുമാറിന്റെ മുന്നറിയിപ്പാണ് ഇതെന്നാണ് വിലയിരുത്തൽ.
കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയാണ് ജെഡിയു. നേരത്തെ കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിൽ ജെഡിയു ആറ് സീറ്റിലാണ് വിജയിച്ചത്
എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇതോടെ ജെഡിയുവിന് ഒരു അംഗം മാത്രമായി. 60 അംഗ നിയമസഭയിൽ 37 എംഎൽഎമാർ ബിജെപിക്കുണ്ട്.