Dubai
ബാഗേജ് പരിധി പരമാവധി 47 കിലോവരെ നല്‍കുമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്
ദുബൈ: ചില പ്രത്യേക കേസുകളില്‍ 47 കിലോഗ്രാംവരെ ലഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കുള്ള സര്‍വിസുകളിലാണ് കൂടുതല്‍ ലഗേജ് അനുവദിക്കുക. സാധാരണ അനുവദിക്കുന്ന 30 കിലോഗ്രാം ലഗേജിനും ഏഴ് കിലോഗ്രാം കാബിന്‍ ബാഗേജിനും പുറമേയാണ് 10 കിലോഗ്രാം കൂടി അധിക ലഗേജ് അനുവദിക്കുന്നത്.
ഏഴു കിലോഗ്രാം ഹാന്റ് ബാഗേജിന് പുറമേ ലാപ്‌ടോപ് ബാഗും ഇരിപ്പിടത്തിന് അടിയില്‍ വെക്കാവുന്ന ചെറിയ ബാഗും എയര്‍ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കൈക്കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നവര്‍ക്ക് 10 കിലോഗ്രാം അധികം കൊണ്ടുപോകാന്‍ വിമാനകമ്പനി അനുവദിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.