മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ എന്തിനാണ് ഇടപെടുന്നത്; കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ്
എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് പി എം എ സലാം
മെക്7 വിവാദത്തില്‍ സ്ത്രീ – പുരുഷ ഇടകലരല്‍ മതം അനുവദിക്കുന്നില്ലെന്ന് പ്രസ്താവിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ രംഗത്തെത്തി മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് കാന്തപുരത്തിനെ പിന്തുണക്കുന്ന നിലപാടാണ് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം സ്വീകരിച്ചത്. കാന്തപുരവുമായി നിരന്തരമായി കലഹിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം ലീഗ് കൃത്യമായ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തുന്നത്.
മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട് എന്നുമായിരുന്നു എം വി ഗോവിന്ദന് സലാമിന്റെ മറുപടി.
നേരത്തെ മെക് 7 വ്യായമ കൂട്ടായ്മയുമായി ബന്ധപ്പെട്ടുള്ള കാന്തപുരത്തിന്റെ വിവാദ നിലപാടിനെതിരെ എം വി ഗോവിന്ദന്‍ രംഗത്ത് വന്നിരുന്നു. എം വി ഗോവിന്ദന്റെ ജില്ലയില്‍ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദന്റെ വിമര്‍ശനത്തിനുള്ള കാന്തപുരത്തിന്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു.