കൊല്‍ക്കത്തയിലെ ഈഡന് ഗാര്ഡന് ഗ്യാലറിയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം നേരിടുന്ന ഇന്ത്യക്ക് ടോസ് ലഭിച്ചു.
എന്നാല്‍, ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ബോളിംഗില്‍ തളര്ത്താനാകുമെന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ പ്ലാനില്‍ ഇന്ത്യ ബോളിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്.
വരുണ്‍ ചക്രവര്‍ത്തിയും അര്‍ഷ്ദീപ് സിംഗുമാണ് ഇന്ത്യയുടെ ആദ്യ സ്പെല്‍. രവി ബിഷ്ണോയ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യയുടെ സ്പിന്‍ നിരയിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബോളിംഗ് നിര സജ്ജമാണ്.
സഞ്ജുവാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറും ഓപ്പണറും. സഞ്ജുവിന് തിളങ്ങാനുള്ള വലിയ അവസരമാണ് വന്നുചേർന്നിരിക്കുന്നത്.