Abudhabi

തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ട് അഗ്നിബാധയില്‍ യുഎഇ അനുശോചനം അറിയിച്ചു

അബുദാബി: തുര്‍ക്കിയിലെ അനറ്റോളിയന്‍ പ്രവിശ്യയായ ബൊലുവിലെ സ്‌കീ റിസോര്‍ട്ടില്‍ ഉണ്ടായ അഗ്നിബാധയില്‍ 66 പേര്‍ വെന്തുമരിക്കാനും അനേകം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയായ സംഭവത്തില്‍ യുഎഇ തുര്‍ക്കി ഭരണാധികാരികളെ തങ്ങളുടെ അനുശോചനം അറിയിച്ചു.

യുഎഇ വിദേശകാര്യ മന്ത്രാലയമാണ് തുര്‍ക്കിയിലെ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമായി അനുശോചന സന്ദേശം അയച്ചത്. സംഭവത്തില്‍ ദുഃഖം അനുഭവിക്കുന്ന മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അഗ്നിബാധയില്‍ പരുക്കേറ്റവരെല്ലാം വേഗം സുഖംപ്രാപിക്കട്ടെയെന്നും മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!