Kerala

കാന്തപുരത്തെ പിന്തുണക്കുന്നതിന് പിന്നില്‍ ലീഗിന്റെ ലക്ഷ്യം എന്ത്

പുതിയ രാഷ്ട്രീയ നീക്കത്തിന് തുടക്കമിടുകയാണോ

കാന്തപുരം വിഭാഗത്തെയും എ പി സമസ്തയേയും പിന്തുണക്കുന്ന നിലപാടിലേക്ക് മുസ്ലിം ലീഗ് എത്തിയതിന് പിന്നിലുള്ള രാഷ്ട്രീയമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. കാന്തപുരത്തെ നിരന്തരം വിമര്‍ശിക്കുന്ന മുസ്ലിം ലീഗ് ഇപ്പോള്‍ സ്വരം മാറ്റുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

കാന്തപുരവുമായി അടുത്ത രാഷ്ട്രീയ ബന്ധം സൂക്ഷിക്കുന്ന സി പി എമ്മുമായി കടുത്ത അഭിപ്രായ വ്യത്യാസമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉടലെടുത്തത്. മെക്7 വിവാദത്തില്‍ മതപരമായ നിലപാട് സ്വീകരിച്ച കാന്തപുരത്തെ പിന്തിരപ്പന്‍ നയമെന്ന് വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ സമസ്ത എ പി വിഭാഗം ഒറ്റക്കെട്ടായി രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കുന്നത്.

മതം പറയുമ്പോള്‍ എന്തിനാണ് സി പി എം ഇടപെടുന്നതെന്നും കാന്തപുരം എന്നും തെറ്റുകള്‍ക്കെതിരെ പറയുന്ന വ്യക്തിയാണെന്നും പി എം എ സലാം വ്യക്തമാക്കി.

മുസ്ലിം ലീഗുമായി അടുത്തു നില്‍ക്കുന്ന സമസ്ത ഇ കെ വിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് പി എം എ സലാം കാന്തപുരത്തോട് അടുക്കാന്‍ ശ്രമിക്കുന്നത്. ഉമര്‍ ഫൈസിക്കും അമ്പലക്കടവ് ഹമീദ് ഫൈസിക്കുമെതിരെ നേരത്തേ സലാം രംഗത്തെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!