Kerala
അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വീണ്ടും കാട്ടുതീ; 2 മണിക്കൂറിനിടെ 5000 ഏക്കറിലേക്ക് തീ പടർന്നു
അമേരിക്കയിൽ വീണ്ടും കാട്ടുതീ. ലോസ് ആഞ്ചലസിൽ രണ്ട് മണിക്കൂറിനിടെ അയ്യായിരം ഏക്കറിലേക്ക് തീ പടർന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വരണ്ട കാലാവസ്ഥയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഏഴിടത്തായാണ് ലോസ് ആഞ്ചലസിൽ കാട്ടുതീ പടരുന്നത്.
ഇതിൽ രണ്ടിടത്തേത് വൻ കാട്ടുതീയാണ്. ഇവ നിയന്ത്രണവിധേയമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതാണ്ട് ഒരു ലക്ഷത്തിലേറെ ആളുകളെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്. അമേരിക്കൻ സൈന്യവും രക്ഷാപ്രവർത്തനത്തിനായി ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെട്ടു
കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19,000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് വ്യാപകമായി പടർന്നുകയറിയ കാട്ടുതീയിൽ നിന്ന് കര കയറി വരുന്നതിനിടെയാണ് വീണ്ടും കാട്ടുതീ ഉണ്ടായത്.