യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയെ ഉപരോധിക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ മുഴുവൻ ഉത്പന്നങ്ങൾക്കും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അധികാരമേറ്റ് മൂന്നാം ദിവസമാണ് ട്രംപിന്റെ മുന്നറിയിപ്പ്
പരിഹാസ്യമായ യുദ്ധം അവസാനിപ്പിക്കണം. അല്ലെങ്കിൽ സ്ഥിതി വഷളാകും. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും വിൽക്കുന്ന എല്ലാത്തിനും ഉയർന്ന നികുതിയും തീരുവയും ഏർപ്പെടുത്തും. എളുപ്പത്തിലും ബുദ്ധിമുട്ടേറിയ വഴിയിലൂടെയും യുദ്ധം അവസാനിപ്പിക്കാം എളുപ്പവഴിയാണ് ഏപ്പോഴും നല്ലതെന്നും ട്രംപ് പറഞ്ഞു
ഒരു കരാറിലെത്തേണ്ട സമയമാണിത്. ഇനിയൊരു ജീവനും നഷ്ടപ്പെടരുതെന്നും ട്രംപ് പറഞ്ഞു. അതേസമയം അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറ് ദിവസത്തിനുള്ളിൽ തന്നെ തിരിച്ചയക്കുമെന്ന പ്രസ്താവന ഇന്ത്യക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരിൽ 20,000ത്തോളം ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.