Kerala

കേന്ദ്ര വിമർശനമുണ്ടായിട്ടും ചുമതല നിർവഹിച്ചു; ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി എംവി ഗോവിന്ദൻ

കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനമുണ്ടായിട്ടും ഗവർണർ ഭരണഘടനാ ചുമതല നിർവഹിച്ചു. ഇത് സ്വാഗതാർഹമാണെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ എംവി ഗോവിന്ദൻ പറയുന്നു

വരും നാളുകളിലും സമാനമായ സമീപനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനിറ്റ് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ തവണ ആരിഫ് മുഹമ്മദ് ഖാൻ ഒന്നര മിനിറ്റ് മാത്രമാണ് നയപ്രഖ്യാപന പ്രസംഗം വായിച്ചത്.

ഇത്തവണ രണ്ട് മണിക്കൂറോളം നീണ്ട നയപ്രഖ്യാപന പ്രസംഗമായിരുന്നു ഗവർണർ നടത്തിയത്. പിണറായി വിജയൻ സർക്കാർ നടപ്പാക്കി വരുന്ന നവകേരള നിർമാണത്തിന്റെ പുരോഗതി ഗവർണർ പറഞ്ഞു. ജനസമൂഹത്തിനായി നടപ്പാക്കുന്ന പദ്ധതികളിൽ നിന്ന് പിന്നോട്ടേക്കില്ലെന്ന സന്ദേശവും നയപ്രഖ്യാപനത്തിലുണ്ട്.

Related Articles

Back to top button
error: Content is protected !!