National

ജൽഗാവിലുണ്ടായത് അസാധാരണ ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

മഹാരാഷ്ട്രയിലെ ജൽഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരണം 13 ആയി. ഒമ്പത് പുരുഷൻമാരും നാല് സ്ത്രീകളുമാണ് മരിച്ചത്. ജൽഗാവിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ദുരന്തമുണ്ടായത്. ലക്‌നൗവിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന പുഷ്പക് എക്‌സ്പ്രസിന്റെ വീലുകളിൽ പുക കണ്ടെന്ന അഭ്യൂഹത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ചാടുകയായിരുന്നു. ചാടിയ പലരും തൊട്ടപ്പുറത്തെ ട്രാക്കിലേക്ക് വീഴുകയും ഇതുവഴി ആ സമയം കടന്നുപോയ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു

പുഷ്പക് എക്‌സ്പ്രസിലെ ബി4 കോച്ചിലെ യാത്രക്കാരാണ് പരിഭ്രാന്തരായി പുറത്തുചാടിയത്. ട്രെയിനിൽ നിന്ന് ചാടിയ ഇവരിൽ കുറച്ചുപേർ തൊട്ടടുത്ത ട്രാക്കിൽ വീഴുകയും ഇതുവഴി കടന്നുപോകുകയായിരുന്ന കർണാടക എക്‌സ്പ്രസ് ഇവരെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു.

മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സ സംസ്ഥാനം വഹിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. അതേസമയം വീലുകളിൽ നിന്ന് പുക ഉയർന്നുവെന്ന് വ്യാജ മുന്നറിയിപ്പ് നൽകിയവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!