Kerala

മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തി: വി എസിനെ സന്ദർശിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് വിഎസിനെ സന്ദർശിച്ചത്. കോളേജ് പഠനകാലം മുതൽക്കെ വിഎസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നും മാതൃകാപരമായ പൊതുജീവിതം നയിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു

ഗവർണറായി എത്തിയപ്പോൾ അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെയും കുടുംബത്തെയും കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. അനാരോഗ്യമുള്ളതിനാൽ വി എസിന് സംസാരിക്കാൻ സാധിച്ചില്ല. എങ്കിലും അദ്ദേഹവുമായി ആശയവിനിമയം നടത്താൻ സാധിച്ചെന്നും ഗവർണർ അറിയിച്ചു

സർക്കാർ പാസാക്കിയ യുജിസി ബില്ലിനെ കുറിച്ചുള്ള ചോദ്യത്തോടും ഗവർണർ പ്രതികരിച്ചു. ജനാധിപത്യത്തിൽ എല്ലാവർക്കും എല്ലാ കാര്യങ്ങളെ കുറിച്ചും പ്രതികരിക്കാൻ അവസരമുണ്ട്. എല്ലാവരുടെയും കാഴ്ചപ്പാട് ഒരു സംവിധാനത്തിൽ എത്തും. ഇത് കരട് ബിൽ ആണ്. വ്യത്യസ്ത കാഴ്ചപ്പാടുകൾ പരിശോധിച്ച് അന്തിമ ബില്ലിൽ എത്തുമെന്നും ഗവർണർ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!