World

യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി ട്രംപ് ഭരണകൂടം

യെമനിലെ ഹൂതി വിമതരെ വീണ്ടും ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക. ബുധനാഴ്ച ട്രംപ് പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഹൂതികളെ ഭീകരരുടെ പട്ടികയിൽ പെടുത്തിയത്. സ്ഥിതിഗതികൾ മനസിലാക്കി 30 ദിവസത്തിനകം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ റിപ്പോർട്ട് നൽകണമെന്നും ട്രംപ് ഉത്തരവിട്ടു

ആദ്യ ടേമിലും ട്രംപ് ഹൂതികളെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നാലെ അധികാരത്തിലെത്തിയ ജോ ബൈഡന് യെമനിലെ മാനുഷിക പ്രശ്‌നങ്ങൾ മുൻനിർത്തി ട്രംപിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. പിന്നീട് ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഹൂതികളെ സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബൽ ടെററിസ്റ്റ് എന്ന പട്ടികയിൽ ബൈഡൻ ഭരണകൂടം ഉൾപ്പെടുത്തിയിരുന്നു

അതേസമയം യുക്രൈൻ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യക്ക് ട്രംപ് മുന്നറിയിപ്പ് നൽകി. ഇല്ലെങ്കിൽ റഷ്യൻ ഉത്പന്നങ്ങൾക്ക് കനത്ത നികുതിയും ഉപരോധവും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്.

Related Articles

Back to top button
error: Content is protected !!