Saudi Arabia

ജിദ്ദ ഇന്റെര്‍നാഷ്‌നല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നഴ്‌സറി മുതല്‍ ഏഴാം ക്ലാസുകവരെയാണ് പ്രവേശനം

ജിദ്ദ: നഴ്‌സറി മുതല്‍ ഏഴാം ക്ലാസുവരെ പ്രവേശനത്തിനായി ജിദ്ദ ഇന്റെര്‍നാഷ്ണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വര്‍ഷമായ 2025-26 കാലത്തേക്കാണ് വിദ്യാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അടുത്ത മാസം 20ാം തിയതിവരെയാണ് സ്‌കൂളിന്റെ വെബ്‌സൈറ്റായ www.iisjed.org എന്നതിലൂടെ പ്രവേശനത്തിന് അപേക്ഷിക്കാനാവുക.

ഓരോ ക്ലാസുകളിലേക്കും അപേക്ഷിക്കാന്‍ പ്രത്യേകം പ്രത്യേകം പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ട് പ്രവേശനം ലഭിക്കാത്തവര്‍ വീണ്ടും അപേക്ഷിക്കണം. ഒന്നില്‍ കൂടുതല്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അവ മൊത്തമായി തള്ളപ്പെടും. അപേക്ഷിക്കുന്നവര്‍ അപേക്ഷ പൂര്‍ത്തിയാക്കിയ ശേഷം ലഭിക്കുന്ന റഫറന്‍സ് നമ്പര്‍ സൂക്ഷിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. റഫറന്‍സ് നമ്പര്‍ ആധാരമാക്കിയാവും പ്രവേശനത്തിനുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളുകയെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!